കോട്ടയം: കേന്ദ്രസർക്കാർ ഇഐഎ നിയമത്തിൽ പുതിയ പരിഷ്കരണങ്ങൾ വരുത്തി കുത്തക സ്ഥാപനങ്ങൾക്കു പരിസ്ഥിതിയെ തീറെഴുതി കൊടുക്കുകയാണെന്നു യൂത്ത്ഫ്രണ്ട് എം ജോസ് വിഭാഗം സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക.
ഈ വിഷയം ഏറ്റെടുത്ത് ആയിരം ഇ-മെയിൽ സന്ദേശങ്ങൾ പ്രധാനമന്ത്രിക്കും കേന്ദ്ര പരിസ്ഥതി മന്ത്രിക്കും ഇതിനോടകം തന്നെ അയച്ചു കഴിഞ്ഞെന്നു പ്രതിഷേധ ഇ-മെയിൽ അയയ്ക്കൽ ഇന്നും തുടരുമെന്നും സാജൻ തൊടുക അറിയിച്ചു.
ഇഐഎ നിയമം: പ്രതിഷേധ ഇ-മെയിൽ അയയ്ക്കൽ തുടരുമെന്നു യൂത്ത്ഫ്രണ്ട് -എം ജോസ് വിഭാഗം
12:45 AM Aug 11, 2020 | Deepika.com