വക്കീൽനോട്ടീസ് അയച്ചു
12:45 AM Aug 11, 2020 | Deepika.com
കൊച്ചി: യുഎഇയിൽനിന്നു കേരളത്തിലെ പ്രളയത്തിനു സഹായം എന്ന രീതിയിൽ കോടികൾ വാങ്ങിയതായി ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനും കേരള സർക്കാരിനുമെതിരേ കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ് വക്കീൽ നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശരാജ്യവും വിദേശഏജൻസിയുമായി ഇടപാടു നടത്തിയതായാണ് ആരോപണം.