എൻഡിആർഎഫ് അംഗത്തിന് കോവിഡ്
01:52 AM Aug 10, 2020 | Deepika.com
മൂന്നാർ: പെട്ടിമുടിയിൽ തെരച്ചിൽ നടത്താനെത്തിയ എൻഡിആർഎഫ് സംഘത്തിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുർന്ന് ആലപ്പുഴയിൽനിന്നുമെത്തിയ ഇദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്ന 25 അംഗ സംഘത്തെയും മടക്കി അയച്ചു. ആലപ്പുഴയിൽ നടത്തിയ പരിശോധനയുടെ ഫലം ഇന്നലെ ലഭിച്ചപ്പോഴാണ് ഫലം പോസിറ്റീവാണെന്ന് വ്യക്തമായത്.