തിരുവനന്തപുരം: അപ്രിയ ചോദ്യങ്ങളുടെ പേരിൽ മാധ്യമങ്ങളുടെ മേൽ മുഖ്യമന്ത്രി കടന്നാക്രമണം നടത്തുന്നത് സമനില തെറ്റിയതു കൊണ്ടാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് ചോദ്യം ചോദിക്കുന്നതല്ല മാധ്യമ ധർമം. നിർഭയവും സ്വതന്ത്രവുമായി സത്യങ്ങൾ പൊതുസമൂഹത്തെ അറിയിക്കുകയെന്നതാണ് മാധ്യമങ്ങളുടെ കടമ. സ്വർണക്കടത്തു കേസിലെ മുഖ്യകണ്ണിയായ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിച്ചത് മുഖ്യമന്ത്രിക്കു വിനയായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ എന്തിനാണ് ഇത്ര ക്ഷുഭിതനാകുന്നത്.
മുഖ്യമന്ത്രി അധിക്ഷേപിക്കുന്നത് സമനില തെറ്റിയതുകൊണ്ട്: മുല്ലപ്പള്ളി
01:51 AM Aug 10, 2020 | Deepika.com