കായംകുളം: ഇന്നോവകാർ സ്കൂട്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരായ രണ്ടു പേർ മരിച്ചു. കറ്റാനം കട്ടച്ചിറ കുറ്റിലേത്ത് അച്ചൻകുഞ്ഞിന്റെ മകൻ അജി (20), തമിഴ്നാട് തേനി സ്വദേശി കറുപ്പയ്യ (സൂര്യ-24) എന്നിവരാണ് മരിച്ചത്. ഇരുവരും കറ്റാനം മൂന്നാംകുറ്റി കാട്ടൂർ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരായിരുന്നു.
ഇന്നലെ വൈകുന്നേരം 5.45 ഓടെ കെപി റോഡിൽ കോയിക്കൽ ചന്തയ്ക്ക് സമീപം വച്ചായിരുന്നു അപകടം. ഗോഡൗണിൽ സാധനങ്ങൾ ഇറക്കിയശേഷം തിരികെ സ്കൂട്ടറിൽ സൂപ്പർ മാർക്കറ്റിലേക്ക് വരുന്പോഴായിരുന്നു അപകടം. റോഡിൽ തലയടിച്ച് വീണ ഇരുവരും തത്ക്ഷണം മരിച്ചു. ഇരുവരുടെയും മൃതദേഹം കായംകുളം സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അജിയുടെ അമ്മ മിനി. സഹോദരൻ: അജു.
ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
12:36 AM Aug 10, 2020 | Deepika.com