ഗൃഹനാഥനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
12:36 AM Aug 10, 2020 | Deepika.com
കുന്നന്താനം: ഗൃഹനാഥനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തോട്ടപ്പടി മംഗലശേരിൽ ഗോപാലകൃഷ്ണന്റെ മകൻ എം.എൻ. രാധാകൃഷ്ണനാണ് (67) മരിച്ചത്. രാവിലെ 6.30ന് വീട്ടിൽ നിന്നും പുറത്തിറങ്ങിയ രാധാകൃഷ്ണനെ കാണാതാകുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവല്ല ഫയർഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: ശ്യാമള. മക്കൾ: രാജീവ്, രശ്മി, രഞ്ജിത. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പിന്നീട് സംസ്കരിക്കും. കീഴ്യ്പൂര് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.