തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1420 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 1715 പേർക്കു രോഗം ഭേദമായി. രോഗികളുടെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന എണ്ണവും രോഗമുക്തിയുമാണിത്. നാലു മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1216 പേർക്കു സന്പർക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. ആകെ സ്ഥിരീകരിക്കപ്പെട്ടതിന്റെ 85.63 ശതമാനമാണിത്. വിദേശത്തുനിന്നു വന്ന 60 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നുവന്ന 108 പേർക്കും രോഗം സ്ഥിരീകരിച്ചു. 30 ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെട്ടു.
കാസർഗോഡ് ഉപ്പള സ്വദേശി വിനോദ്കുമാർ (41), കോഴിക്കോട് വെള്ളികുളങ്ങര സ്വദേശിനി സുലേഖ (63), കൊല്ലം സ്വദേശി ചെല്ലപ്പൻ (60), എറണാകുളം ചേർത്തല സ്വദേശി പുരുഷോത്തമൻ (84) എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്നു പരിശോധനയിൽ തെളിഞ്ഞത്.
സംസ്ഥാനത്ത് ഇന്നലെ 1,420 പേർക്കു കോവിഡ്; രോഗമുക്തർ 1715
01:05 AM Aug 09, 2020 | Deepika.com