കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവർ
01:05 AM Aug 09, 2020 | Deepika.com
കോഴിക്കോട്: നടുവണ്ണൂര്‍ മൂലാട് തണ്ടപ്പുറത്തുമ്മേല്‍ കുന്നോത്ത് ജാനകി(55), സൗത്ത് ബീച്ച് റോഡ് ഫദല്‍ പുതിയപന്തക്കലകത്ത് ഷെനോബിയ(40), മേരിക്കുന്ന് എഴുത്തച്ഛന്‍കണ്ടി പറമ്പ് നിഷി മന്‍സിലില്‍ ഷാഹിറ ബാനു മാഞ്ചറ (29), മകന് അസം മുഹമ്മദ് ചെമ്പായി (ഒന്ന്), കക്കട്ടില്‍ ചീക്കോന്നുമ്മല്‍ പീടികക്കണ്ടിയില്‍ രമ്യ മുരളീധരന് (32), മകള്‍ ശിവാത്മിക മുരളീധരന് (അഞ്ച്), നാദാപുരം പാലോള്ളതില്‍ മനാല്‍ അഹമ്മദ് (25), കുന്ദമംഗലം മേലെ മരുതക്കോട്ടില്‍ ഷറഫുദ്ദീന് (35), ബാലുശ്ശേരി കോക്കല്ലൂര്‍ ചേരിക്കപറമ്പില്‍ രാജീവന് (61) എന്നിവരാണ് മരിച്ച കോഴിക്കോട് സ്വദേശികള്‍. തിരൂര്‍ തെക്കെകുരൂര് ചേവപ്പാറ ഷഹീര്‍ സയീദ്(38), വളാഞ്ചേരി കൊളമംഗലം കാരാട്ട് വെള്ളാട്ട് ഹൗസ് സുധീര്‍ വാരിയത്ത് (45), എടപ്പാള്‍ കൊളോളമണ്ണ കുന്നത്തേല്‍ ഹൗസില്‍ കെ.വി. ലൈലാബി (51), തിരൂര്‍ കല്ലിങ്ങല്കൊട്ട് കീഴടത്തില്‍ ഹൗസില്‍ ഷെസ ഫാത്തിമ (രണ്ട്), തിരൂര്‍ നിറമരുതൂര്‍ കൊളങ്ങര ഹൗസില്‍ ശാന്ത മരക്കാട്ട് (59) എന്നിവര്‍ മലപ്പുറത്തു നിന്നുള്ളവരും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കോടതിപ്പടി, പുത്തന്‍ക്കളത്തില്‍ വീട്ടില്‍ ആയിഷ ദുഅ(രണ്ട്), പാലക്കാട് ചളവറ മുണ്ടക്കോട്ടുകൊറുശ്ശി വട്ടപ്പറമ്പില്‍ വി.പി. മുഹമ്മദ് റിയാസ് (24) എന്നിവരുമാണ് അപകടത്തില്‍ മരിച്ചത്.