മൂന്നാർ: മക്കളും മരുമക്കളും പേരക്കുട്ടികളുമടക്കം പത്തു പേരെ നഷ്ടപ്പെട്ട കറുപ്പായിയെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. ഇദ്ദേഹത്തിന്റെ മൂന്നുമക്കളിൽ രണ്ടു പെണ്മക്കളെയാണ് ഉരുൾപൊട്ടലിൽ കാണാതായത്. കഴിഞ്ഞയാഴ്ച ദുബായിൽ നിന്നു മടങ്ങിയെത്തിയ മകൻ തിരുനെൽവേലിയിൽ കോവിഡ് നിരീക്ഷണത്തിലാണ്.
ഉള്ളുരുകും വേദനയിൽ കഴിയുകയാണ് കറുപ്പായി. ദുരന്തത്തിൽ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ട ഇദ്ദേഹം ഉറ്റവരുടെ ഉയിരറ്റ ശരീരം ഒരു നോക്കു കാണാനെങ്കിലും സാധിക്കുമോയെന്ന പ്രതീക്ഷയിൽ ദുരന്തമുഖത്ത് കാത്തിരിപ്പിലാണ്. ഈ ലോകം മുഴുവൻ തന്നാലും അതൊന്നും തന്റെ പ്രിയപ്പെട്ടവർക്ക് പകരമാവില്ലെന്നു കറുപ്പായി പറയുന്നു.
നഷ്ടപ്പെട്ടത് പത്ത് ഉയിരുകൾ, ഒരുവാക്കിനും കറുപ്പായിയെ ആശ്വസിപ്പിക്കാനായില്ല
01:05 AM Aug 09, 2020 | Deepika.com