തിരുവനന്തപുരം: പെട്ടിമുടിയിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം അടിയന്തര ആശ്വാസം പ്രഖ്യാപിച്ചിരുന്നു.
ആവശ്യമായ എല്ലാ ചികിത്സയും സർക്കാർ ചെലവിൽ നടത്തും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എം.എം. മണി എന്നിവർ രാജമലയിൽ ക്യാംന്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. 78 പേരാണ് ദുരന്തത്തിൽ പെട്ടത്. 12 പേരെ രക്ഷപ്പെടുത്താനായി.
26 പേരുടെ മൃതദേഹം കണ്ടെത്തി. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി പരിശ്രമം തുടരുകയാണ്.
പെട്ടിമുടിയിലേത് ആദ്യഘട്ട സഹായം മാത്രം: മുഖ്യമന്ത്രി
തിരുവനന്തപുരം: മൂന്നാർ പെട്ടിമുടിയിലുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനു പ്രഖ്യാപിച്ചത് ആദ്യഘട്ട സഹായമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
നഷ്ടത്തിന്റെ കണക്കെടുപ്പു പൂർത്തിയായതിനു ശേഷം അവർക്കു ജീവിതം കെട്ടിപ്പടുക്കുന്നതിനാവശ്യമായ സഹായങ്ങളും സർക്കാർ നൽകുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
പെട്ടിമുടി: മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് എല്ലാ സഹായവും നൽകും
01:05 AM Aug 09, 2020 | Deepika.com