കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വൈകുന്നേരത്തോടെ 134.5 അടി പിന്നിട്ടു. ഇന്നലെ രാവിലെ 133.8 അടിയായിരുന്നു ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് വെള്ളിയാഴ്ച രാത്രിയിലും ഇന്നലെ പകലും മഴ കുറവായിരുന്നതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.
സെക്കൻഡിൽ 11573 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സെക്കൻഡിൽ 1671 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. 139.5 അടിയാണ് സുപ്രീംകോടതി സംഭരണ അളവ് അനുവദിച്ചിരിക്കുന്നത്. മുന്പ് 142 അടിവരെ വെള്ളമാണ് സംഭരിച്ചിരുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയിലേക്ക്
01:05 AM Aug 09, 2020 | Deepika.com