തിരുവനന്തപുരം: ഇടതുസർക്കാരിനെ രാഷ്ട്രീയമായി നേരിടാൻ കഴിവില്ലാത്തതിനാൽ ചില ഉപജാപങ്ങളിലൂടെ ഈ സർക്കാർ മുൻ സർക്കാരിനെപ്പോലെയാണെന്നു വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതിനു ചില മാധ്യങ്ങൾ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുപടി പറയവേ തുടർച്ചയായ രണ്ടാം ദിവസവും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടു ക്ഷോഭിച്ചു സംസാരിച്ചു.
ഇന്നത്തെ സർക്കാർ മുൻ സർക്കാരിനെപ്പോലെയാണെന്നും ഇന്നത്തെ മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെപ്പോലെയാണെന്നും വരുത്തിത്തീർക്കാനാണു ശ്രമം നടക്കുന്നത്. അന്നത്തെ വൃത്തികെട്ട കളികളിലേക്ക് ഇന്നത്തെ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ പോകുമെന്നു കരുതുന്നുണ്ടോ എന്നു മുഖ്യമന്ത്രി ചോദിച്ചു.
ഈ സർക്കാർ മുൻ സർക്കാരിനെപ്പോലെയെന്നു വരുത്തിത്തീർക്കാൻ ശ്രമം: മുഖ്യമന്ത്രി
12:17 AM Aug 09, 2020 | Deepika.com