കത്തോലിക്കാ കോൺഗ്രസ് അനുശോചിച്ചു
12:17 AM Aug 09, 2020 | Deepika.com
കൊച്ചി: നിരവധി പേരുടെ മരണത്തിനിടയാക്കിയ ഇടുക്കി പെട്ടിമുടിയിലെ മണ്ണിടിച്ചിലിലും, കരിപ്പൂര്‍ വിമാന അപകടത്തിലും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി അനുശോചിച്ചു. അപകടങ്ങളില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു, ദുരന്തങ്ങളിൽ ഇരയായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിലും വേദനയിലും പങ്കുചേരുന്നതായി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അനുശോചന സന്ദേശത്തില്‍ അറിയിച്ചു.