ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

12:17 AM Aug 09, 2020 | Deepika.com
കൊ​​​ച്ചി: ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യി​​​ല്‍ കൊ​​​ങ്ക​​​ണ്‍ പാ​​​ത​​​യി​​​ല്‍ കൂ​​​ടു​​ത​​​ല്‍ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ മ​​​ണ്ണി​​​ടി​​​ഞ്ഞു ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ട​ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ നാ​​​ലു സ്പെ​​​ഷ​​​ല്‍ ട്രെ​​​യി​​​നു​​​ക​​​ള്‍ റ​​​ദ്ദാ​​​ക്കി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ലോ​​​ക്മാ​​​ന്യ​​​തി​​​ല​​​ക് പ്ര​​​തി​​​ദി​​​ന ട്രെ​​​യി​​​ന്‍ (06346), ലോ​​​ക്മാ​​​ന്യ​​​തി​​​ല​​​ക്-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്പെ​​​ഷ​​​ല്‍ (06345) എ​​​ന്നീ സ​​​ര്‍​വീ​​​സു​​​ക​​​ളാ​​​ണ് ഇ​​​ന്നു മു​​​ത​​​ല്‍ 20 വ​​​രെ റ​​​ദ്ദാ​​​ക്കി​​​യ​​​ത്. ന്യൂ​​​ഡ​​​ല്‍​ഹി-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം രാ​​​ജ​​​ധാ​​​നി ട്രൈ​​​വീ​​​ക്ക് ലി ​​സൂ​​​പ്പ​​​ര്‍​ഫാ​​​സ്റ്റ് (02432) ഇ​​​ന്നു മു​​​ത​​​ല്‍ 18 വ​​​രെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ന്യൂ​​​ഡ​​​ല്‍​ഹി രാ​​​ജ​​​ധാ​​​നി (02341) സ്പെ​​​ഷ​​​ല്‍ 11 മു​​​ത​​​ല്‍ 20 വ​​​രെ​​​യും സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തി​​​ല്ല.

കൊ​​​ങ്ക​​​ണ്‍ വ​​​ഴി​​​യു​​​ള്ള നാ​​​ലു സ്പെ​​​ഷ​​​ല്‍ ട്രെ​​​യി​​​നു​​​ക​​​ള്‍ ഈ ​​​മാ​​​സം 20 വ​​​രെ വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ടും. എ​​​റ​​​ണാ​​​കു​​​ളം-​​​ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദ്ദീ​​​ന്‍ സൂ​​​പ്പ​​​ര്‍​ഫാ​​​സ്റ്റ് പ്ര​​​തി​​​ദി​​​ന സ്പെ​​​ഷ​​​ല്‍ ട്രെ​​​യി​​​ന്‍ (02617), ഈ ​​​ട്രെ​​​യി​​​നി​​​ന്‍റെ മ​​​ട​​​ക്കസ​​​ര്‍​വീ​​​സ് (02618) എ​​​ന്നി​​​വ മ​​​ഡ്ഗാ​​​വ്-​​​പ​​​ന്‍​വേ​​​ല്‍-​​​ക​​​ല്യാ​​​ണ്‍ ജം​​​ഗ്ഷ​​​ന്‍ വ​​​ഴി​​​യും നി​​​സാ​​​മു​​​ദ്ദീ​​​ന്‍-​​​എ​​​റ​​​ണാ​​​കു​​​ളം തു​​​ര​​​ന്തോ പ്ര​​​തി​​​വാ​​​ര ട്രെ​​​യി​​​ന്‍ (02284) 15നും ​​എ​​​റ​​​ണാ​​​കു​​​ളം-​​​നി​​​സാ​​​മു​​​ദ്ദീ​​​ന്‍ തു​​​ര​​​ന്തോ സ്പെ​​​ഷ​​​ല്‍ (02283) 11, 18 തീ​​​യ​​​തി​​​ക​​​ളി​​​ലും ജോ​​​ല​​​ര്‍​പേ​​​ട്ടെ ജം​​​ഗ്ഷ​​​ന്‍-​​​പൂ​​​നെ വ​​​ഴി​​​യും സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തും.