തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ മാത്രം 5.64 അടി ഉയർന്നു.നിലവിൽ ജലനിരപ്പ് 2358.94 അടിയിലെത്തി.അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്കാണ്.106.6 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇന്നലെ ഒഴുകിയെത്തി.1169.9 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഇപ്പോൾ ഇടുക്കി അണക്കെട്ടിലുണ്ട്.
പദ്ധതിയുടെ മൂലമറ്റം പവർ ഹൗസിലെ ഇന്നലത്തെ ഉത്പാദനം 2.618 ദശലക്ഷം യൂണിറ്റായിരുന്നു. 2190 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് അണക്കെട്ടിൽ സംഭരിക്കാവുന്നത്. ഇത് സംസ്ഥാനത്തെ മൊത്തം സംഭരണശേഷിയുടെ പകുതിയിലധികമാണ്. 135 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇന്നലെ വൈകുന്നേരത്തെ ജലനിരപ്പ്.
ഇടുക്കിയിൽ ജലനിരപ്പ് 2358.94 അടിയായി
12:17 AM Aug 09, 2020 | Deepika.com