മൂന്നാർ: നടുക്കുന്ന രംഗങ്ങൾ ഷണ്മുഖയ്യയുടെ കണ്ണിൽനിന്നു മറഞ്ഞിട്ടില്ല. പെയ്തിറങ്ങുന്ന പേമാരി രൗദ്രഭാവം പൂണ്ടപ്പോൾ സുരക്ഷ കരുതി അയൽപക്കത്തെ വീടുകളിൽ കയറി മുന്നറിയിപ്പുനൽകി നടക്കുന്നതിനിടയിലായിരുന്നു അപകടം. മഴ ശക്തമായതോടെ ലയത്തിനു സമീപമുള്ള തോട്ടിലും വെള്ളം ഉയർന്നിരുന്നു.
തോടിനു സമീപത്തെ വീട്ടിൽനിന്നു മാറി താമസിക്കാൻ ആവശ്യപ്പെടുന്നതിനിടെയാണ് മലവെള്ളവും പാറക്കെട്ടുകളും മണ്ണും ആർത്തലച്ച് എത്തി ഇവരുടെ ലയങ്ങൾ വിഴുങ്ങുന്നതാണ് ഷണ്മുഖയ്യ കണ്ടത്.
ഷണ്മുഖയ്യക്ക് ഉറക്കമൊഴിഞ്ഞ രാത്രി
01:13 AM Aug 08, 2020 | Deepika.com