തിരുവനന്തപുരം: സംസ്ഥാനത്ത് 11 പുതിയ ഹോട്ട് സ്പോട്ടുകൾ. 16 പ്രദേശങ്ങളെ ഒഴിവാക്കി. നിലവിൽ 506 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പുതിയ ഹോട്ട് സ്പോട്ടുകൾ: ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (കണ്ടെയിൻമെന്റ് സോണ്‍ വാർഡ് 1, 21), തൃക്കുന്നപ്പുഴ (15), അന്പലപ്പുഴ നോർത്ത് (12), അരൂക്കുറ്റി (7), കഞ്ഞിക്കുഴി (18), തൃശൂർ ജില്ലയിലെ കണ്ടാണശേരി (1), പടിയൂർ (1, 7, 8), വയനാട് ജില്ലയിലെ കൽപ്പറ്റ മുനിസിപ്പാലിറ്റി (9, 25), കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂർ (10), പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് (5), എറണാകുളം ജില്ലയിലെ കവളങ്ങാട് (9).
ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: കോട്ടയം ജില്ലയിലെ പുതുപ്പള്ളി ( കണ്ടെയിൻമെന്റ് സോണ്‍ വാർഡ് 14), കുമരകം (10, 11), അയ്മനം (14), നീണ്ടൂർ (8), ഇടുക്കി ജില്ലയിലെ മരിയാപുരം (7), കാമാക്ഷി (10, 11, 12), കൊന്നത്തടി (1, 18), വണ്ടൻമേട് (2, 3), കൊല്ലം ജില്ലയിലെ ശാസ്താംകോട്ട (2, 3, 8), ചിതറ (എല്ലാ വാർഡുകളും), വെളിയം (13, 14, 16, 17, 18), തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് (10, 11), മതിലകം (1), പത്തനംതിട്ട ജില്ലയിലെ പ്രമാടം (19), മെഴുവേലി (4), എറണാകുളം ജില്ലയിലെ ഉദയംപേരൂർ (6)
പുതിയ 11 ഹോട്ട് സ്പോട്ടുകൾ
01:13 AM Aug 08, 2020 | Deepika.com