തിരുവനന്തപുരം: നിഷ്പാദുക കർമ്മലീത്താസഭയുടെ മലബാർ പ്രോവിൻസിന്റെ പ്രൊവിൻഷ്യലായി ഫാ. ജേക്കബ് ഏറ്റുമാനൂക്കാരൻ ഒസിഡി തെരഞ്ഞെടുക്കപ്പെട്ടു. ആലോചന സമിതി അംഗങ്ങളായി ഫാ. മാത്യു അഴകത്ത്, ഫാ. മാത്യു തെക്കേൽ, ഫാ. മാർട്ടിൻ കുരിശുങ്കൽ, ഫാ. തോമസ് കുഴിയാലിൽ എന്നിവരും നിയമിതരായി.
പാലാ രൂപതയിൽ കടുത്തുരുത്തി ഇടവകാംഗമായ ഫാ. ജേക്കബ് ഏറ്റുമാനൂക്കാരൻ പോർച്ചുഗലിലെ മദേയ്ര കർമ്മലീത്ത ആശ്രമത്തിൽ സേവനമനുഷ്ഠിക്കവേയാണ് പുതിയ നിയമനം. അനേകവർഷങ്ങൾ ആഫ്രിക്കയിലും ഇന്ത്യയിലും ദൈവശാസ്ത്ര അധ്യാപകനായും വൈദികവിദ്യാർഥികളുടെ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഫാ.ജേക്കബ് ഏറ്റുമാനൂക്കാരൻ ഒസിഡി പ്രൊവിൻഷ്യൽ
12:23 AM Aug 08, 2020 | Deepika.com