തിരുവനന്തപുരം: കനത്ത മഴയെത്തുടർന്നു കൊങ്കണ്‍ വഴിയുള്ള ട്രെയിൻ ഗതാഗതം ഈ മാസം 20 വരെ വഴിതിരിച്ചുവിടുമെന്നു സതേണ്‍ റെയിൽവേ അറിയിച്ചു.
എറണാകുളത്തു നിന്നും നിസാമുദ്ദീനിലേക്കു പോകുന്ന എറണാകുളം ജംഗ്ഷൻ ഹസ്രത് നിസാമുദ്ദീൻ ഡെയ്ലി സൂപ്പർഫാസ്റ്റ് സ്പെഷൽ ട്രെയിൻ, തിരുവനന്തപുരത്തു നിന്നും ലോകമാന്യ തിലകിലേക്കു പോകുന്ന തിരുവനന്തപുരം സെൻട്രൽ ലോകമാന്യതിലക് ഡെയ്ലി സ്പെഷൽ ട്രെയിൻ, ന്യൂഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്കു വരുന്ന ന്യൂഡൽഹി തിരുവനന്തപുരം സെൻട്രൽ രാജധാനി സൂപ്പർഫാസറ്റ് സ്പെഷൽ ട്രെയിൻ, നിസാമുദ്ദീനിൽ നിന്നും എറണാകുളത്തേക്കു വരുന്ന ഹസ്രത് നിസാമുദീൻ എറണാകുളം ജംഗ്ഷൻ തുരന്തോ വീക്ക്ലി സ്പെഷൽ ട്രെയിൻ എന്നീ ട്രയിനുകളുടെ ഇരുദിശയിലേക്കുമുള്ള സർവീസ് വഴിതിരിച്ചുവിടുക.
ട്രെയിനുകൾ വഴിതിരിച്ചുവിടും
11:21 PM Aug 07, 2020 | Deepika.com