തിരുവനന്തപുരം: കേരളത്തിൽ വെള്ളപ്പൊക്ക സാധ്യതയുള്ളതായി ദേശീയ ജലകമ്മീഷന്റെ മുന്നറിയിപ്പ് . ഇടുക്കി, ഇടമലയാർ ഡാമുകളിൽ വൻതോതിൽ ജലനിരപ്പ് ഉയരുമെന്നും പാലക്കാട് ഭവാനിപ്പുഴയിൽ അപകടകരമായ രീതിയിൽ ജല നിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും ദേശീയ ജലകമ്മീഷന്റെ സ്പെഷൽ ഫ്ളഡ് അഡ് വൈസറിയിൽ പറയുന്നു.
ആറു സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ കർണാടക സംസ്ഥാനങ്ങളിൽ തീവ്ര വെള്ളപ്പൊക്കമുണ്ടാകും. നാലു ദിവസംകൂടി മഴ തുടർന്നാൽ കേരളം ജാഗ്രത പാലിക്കണം. പെരിയാർ തടത്തിൽ ശക്തമായ മഴ ലഭിക്കും.
കർണാടകത്തിൽ ശക്തമായ മഴയുടെ സാഹചര്യത്തിൽ കബനി നദിയിൽ ജലനിരപ്പ് ഉയരും. വെള്ളപ്പൊക്ക പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണസേനയുടെ രണ്ട് യൂണിറ്റുകൾ ഇന്നലെ കേരളത്തിലെത്തി. ബുധനാഴ്ച നാല് യൂണിറ്റുകളെത്തും.
ദേശീയ ജലകമ്മീഷന്റെ മുന്നറിയിപ്പ് ; കേരളത്തിൽ പ്രളയസാധ്യത
01:07 AM Aug 07, 2020 | Deepika.com