തിരുവനന്തപുരം : അയോധ്യ വിഷയവുമായി ബന്ധപ്പെട്ടുള്ള കോണ്ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ അഭിപ്രായത്തോടു വിയോജിക്കാനുള്ള അവകാശം ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ മുസ്ലിം ലീഗിനുണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്ഷേത്ര നിർമാണത്തിന്റെ പേരിൽ സംഘപരിവാർ ശക്തികൾക്കു മുതലെടുപ്പിന് അവസരം നൽകില്ലെന്നാണു ലീഗ് വ്യക്തമാക്കിയിട്ടുള്ളത്.
ഈ നിലപാടിനെ കോണ്ഗ്രസ് സ്വാഗതം ചെയുന്നുവെന്നും തമേശ് ചെന്നിത്തല പറഞ്ഞു.
ക്ഷേത്രത്തിനുള്ള ശിലയിടൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ അംഗീകരിക്കാനാവില്ല. മര്യാദപുരുഷോത്തമനായ രാമൻ വെറുപ്പിന്റെ രൂപമല്ല.
എന്നാൽ, രാമനെ എന്നും വെറുപ്പിനായാണ് ബിജെപി ഉപയോഗിക്കുന്നത്. ഇതാണു രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രിയങ്കയുടെ അഭിപ്രായത്തോടു ലീഗിനു വിയോജിക്കാം: ചെന്നിത്തല
12:55 AM Aug 07, 2020 | Deepika.com