ബ​ജ​റ്റ് അ​വ​ത​രണത്തിനിടെ കൈയാങ്ക​ളി;വി​ചാ​ര​ണ തു​ട​ങ്ങണമെന്ന ഹ​ര്‍​ജി മാ​റ്റി

12:55 AM Aug 07, 2020 | Deepika.com
കൊ​​​ച്ചി: ധ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കെ കെ.​​​എം. മാ​​​ണി ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തു ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തിയ കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി തു​​​ട​​​ങ്ങാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി 10 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

കോ​​​ട്ട​​​യം പെ​​​രു​​​വ സ്വ​​​ദേ​​​ശി എം.​​​ടി. തോ​​​മ​​​സ്, ക​​​ടു​​​ത്തു​​​രു​​​ത്തി സ്വ​​​ദേ​​​ശി പീ​​​റ്റ​​​ര്‍ മാ​​​ലി​​​പ്പ​​​റ​​​മ്പി​​​ല്‍ എ​​​ന്നി​​​വ​​​രാ​​​ണ് ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്. അ​​​ന്ന​​​ത്തെ എം​​​എ​​​ല്‍​എ​​​മാ​​​രാ​​​യ കെ. ​​​അ​​​ജി​​​ത്, കു​​​ഞ്ഞ​​​ഹ​​​മ്മ​​​ദ്, ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍, സി.​​​കെ. സ​​​ദാ​​​ശി​​​വ​​​ന്‍, വി. ​​​ശി​​​വ​​​ന്‍​കു​​​ട്ടി, കെ.​​​ടി. ജ​​​ലീ​​​ല്‍ എ​​​ന്നി​​​വ​​​ര്‍​ക്കെ​​​തി​​​രെ​​​യാ​​​ണു കേ​​​സെ​​​ടു​​​ത്ത​​​ത്.

പ്ര​​​തി​​​ക​​​ള്‍ ഇ​​​തു​​​വ​​​രെ കേ​​​സി​​​ല്‍ ജാ​​​മ്യം പോ​​​ലും എ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. 2018 ജൂ​​​ലൈ​​​യി​​​ല്‍ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ കേ​​​സ് പി​​​ന്‍​വ​​​ലി​​​ക്കാ​​​ന്‍ അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും ഇ​​​തും കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ജി​​​സ്‌​​​ട്രേ​​​ട്ട് കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​നി​​​യ​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കേ​​​സ് പി​​​ന്നീ​​​ട് സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍​ദേ​​​ശ പ്ര​​​കാ​​​രം ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍​ക്കെ​​​തി​​​രാ​​​യ കേ​​​സു​​​ക​​​ള്‍ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന എ​​​റ​​​ണാ​​​കു​​​ള​​​ത്തെ പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യി​​​ലേ​​​ക്ക് മാ​​​റ്റി. ഇ​​​തി​​​നു​​​ശേ​​​ഷം 30 ത​​​വ​​​ണ കോ​​​ട​​​തി കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ചെ​​​ങ്കി​​​ലും മാ​​​റ്റി​​​വ​​​യ്ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​തെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.