ജനസേവക് യു ട്യൂബ് ചാനൽ
12:24 AM Aug 07, 2020 | Deepika.com
കോട്ടയം: സർക്കാർ പദ്ധതികൾ, സേവനങ്ങൾ, സബ്സിഡികൾ, സ്കോളർഷിപ്പുകൾ തുടങ്ങിയ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ജനസേവക് എന്ന യു ട്യൂബ് ചാനൽ പ്രവർത്തനം ആരംഭിച്ചു. കാർഷിക, ചെറുകിട- വ്യവസായ, വിദ്യാഭ്യാസ സംബന്ധമായ അറിവുകളും ഈ ചാനൽവഴി ലഭിക്കും.