കെഎസ് ഇബി കണ്ട്രോൾ റൂം
12:24 AM Aug 07, 2020 | Deepika.com
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ വ്യാപക നാഷനഷ്ടമുണ്ടാകുന്നതിനാൽ വൈദ്യുതി വിതരണം അടിയന്തിരമായി പുനഃസ്ഥാപിക്കാനായി സർക്കിൾ ഓഫീസുകൾ കേന്ദ്രീകരിച്ച് ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെ നേതൃത്വത്തിൽ കണ്ട്രോൾ റൂമുകൾ തുറക്കും. എല്ലാ ഡാം സൈറ്റിലും 24 മണിക്കൂറും പ്രവർത്തിക്കുന്നതായിരിക്കും കണ്ട്രോൾ റൂം. പട്ടം ആസ്ഥാനത്ത് ഇന്നുമുതൽ കണ്ട്രോൾ റൂം തുറക്കും.