തിരുവമ്പാടി: കൂടരഞ്ഞി പുഷ്പഗിരി അറവനാനിക്കൽ മൈക്കിളിന്റെയും മറിയക്കുട്ടിയുടെയും മകൻ ജോസഫ് മൈക്കിൾ (സണ്ണി -57) അമേരിക്കയിലെ ടെക്സാസിൽ കോവിഡ് ബാധിച്ചു മരിച്ചു. സംസ്കാരം നാളെ ടെക്സാസിൽ. മനഃശാസ്ത്രജ്ഞനായി ടെക്സസിൽ ജോലി ചെയ്തു വരികയായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഇദ്ദേഹം രോഗം സുഖപ്പെട്ട് ആശുപത്രി വിടാനൊരുങ്ങവെ ന്യൂമോണിയ മൂർച്ഛിച്ചായിരുന്നു മരണം.
ഭാര്യ: ലിസ മുതുപ്ലാക്കൽ (കോട്ടപ്പടി, കോതമംഗലം) മകൻ: സെബാസ്റ്റ്യൻ (വിദ്യാർഥി ).കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മേരി തങ്കച്ചൻ സഹോദരിയാണ്. മറ്റ് സഹോദരങ്ങൾ: ബേബി (പുഷ്പഗിരി), സിസ്റ്റർ മേഴ്സിറ്റ (ഡി എം കോൺവന്റ്, തിരുവനന്തപുരം), സിസ്റ്റർ നവ്യ തെരേസ് (ഡി എം കോൺവന്റ്, എറണാകുളം).
ടെക്സസിൽ കോവിഡ് ബാധിച്ചു മരിച്ചു
12:24 AM Aug 07, 2020 | Deepika.com