തിരുവനന്തപുരം: കാലവർഷത്തിന്റെ കരുത്ത് കൂട്ടി ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
വടക്കൻ ബംഗാൾ ഉൾക്കടലിൽ ബംഗാൾ-ബംഗ്ലാദേശ് തീരത്തിനടുത്തായി കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദം അടുത്ത മൂന്നു ദിവസം കൊണ്ടു വടക്കുപടിഞ്ഞാറൻ ദിശയിൽ തെക്കൻ ഗുജറാത്ത് മേഖലയിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ. ന്യൂനമർദം ശക്തിപ്പെട്ടതോടെ കേരളത്തിൽ വീണ്ടും മഴ കനക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
ഞായറാഴ്ച വരെ കേരളത്തിൽ ചില സ്ഥലങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിതീവ്രമഴയ്ക്കുമാണ് സാധ്യത.
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച വരെ ഓറഞ്ച് അലർട്ട് തുടരും. കണ്ണൂർ, കാസർഗോഡ്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഞായറാഴ്ച വരെ ഓറഞ്ച് അലർട്ട് ആയിരിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട ്.
ഞായറാഴ്ച വരെ കനത്ത മഴ
01:09 AM Aug 06, 2020 | Deepika.com