പെരുമ്പാവൂർ: മൺസൂൺ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ അഞ്ചു കോടി രൂപ കോടനാട് കുറിച്ചിലക്കോട് കിഴക്കാപ്പുറത്തുകൂടി റെജിൻ കെ. രവിക്ക്. ചൊവ്വാഴ്ച ബംപർ സമ്മാനാർഹനെ തിരക്കിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇന്നലെ രാവിലെ 10നാണ് ലോട്ടറി അടിച്ച വിവരം റെജിൻ അറിഞ്ഞത്. പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലുള്ള പവർലിംഗ് എൻജിനിയറിംഗിൽ ജോലി ചെയ്യുന്ന റെജിൻ ജോലി കഴിഞ്ഞ് മൊബൈലിൽ നോക്കിയപ്പോഴാണ് എംഡി സീരിയലിൽ തുടങ്ങിയ നമ്പറിനാണ് ഒന്നാം സമ്മാനമെന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഉച്ചയോടെ പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിലെത്തി ടിക്കറ്റ് മാനേജർക്ക് കൈമാറി.
ബംപർ സമ്മാനമായി കിട്ടുന്ന പണം ഉപയോഗിച്ച് ഓടു മേഞ്ഞ വീട് മാറ്റി ഒരു നല്ല വീട് പണിയണമെന്നാണ് ആഗ്രഹമെന്ന് റെജിൻ പറഞ്ഞു.
മൺസൂൺ ബംപർ: ആ ഭാഗ്യവാൻ റെജിനാണ്
12:42 AM Aug 06, 2020 | Deepika.com