കോവിഡ് പ്രതിരോധം: കളക്ടർമാർക്കും പ്രതിഷേധം
12:42 AM Aug 06, 2020 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതല പോലീസിനെ ഏൽപ്പിച്ചതിൽ ജില്ലാ കളക്ടർമാർക്കും പ്രതിഷേധം. ഇതുവരെ കണ്ടെയ്ൻമെന്റ് സോണുകൾ തീരുമാനിച്ചിരുന്നതു ജില്ലാ ഭരണകൂടമായിരുന്നു. എന്നാൽ ഇപ്പോൾ അതുമാറി പോലിസിനെയാണ് ചുമതല ഏൽപ്പിച്ചിരിക്കുന്നത്. കൂടാതെ വാർഡ് തല സമിതികളുടെ നിയന്ത്രണവും കളക്ടർമാർക്കായിരുന്നു. ഇൻസിഡന്റ് കമാൻഡോസായി പോലീസിനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിലും കളക്ടർമാർ അതൃപ്തി അറിയിച്ചിട്ടുണ്ട്.