ചങ്ങനാശേരി: കരൾരോഗ ബാധിതനായ ഹാർഡ്വേർ ടെക്നീഷൻ കരൾ ദാതാവിനെ തേടുന്നു. ഈര സ്വദേശി അരുണ്‍ കുമാറാ(സച്ചു, 43)ണ് അടിയന്തര കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നത്.
ഡോണറെ കണ്ടെത്തി കരൾ മാറ്റിവച്ചില്ലെങ്കിൽ അരുണിന്റെ ജീവനു തന്നെ ഭീഷണിയാകുമെന്നാണു ചികിത്സിച്ച ഡോക്ടർ അറിയിച്ചത്.
അരുണിന്റെ ബ്ലഡ് ഒ പോസിറ്റീവാണ്. ഒ നെഗറ്റീവ് കരളും ചേരും. അടുത്ത ബന്ധുക്കളിൽനിന്നും ദാതാവിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് അരുണ്‍. 30 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കായി ചെലവു വരുന്നത്.
തുടർ ചികിത്സയ്ക്കായി വേറെയും ചെലവുണ്ട്. സാന്പത്തിക സഹായത്തിനൊപ്പം ഒരു കരൾ ദാതാവിനെക്കൂടി തെരയുകയാണ് ഈ കുടുംബം.
ചികിത്സാ സഹായം നൽകുന്നതിലേക്കായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പാച്ചാളം ബ്രാഞ്ചിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നന്പർ 5556053000016442. ഐഎഫ്എസ് കോഡ്: SIBL0000418. ഫോൺ: 98463 59202.
അരുൺകുമാറിന്റെ ജീവൻ രക്ഷിക്കാൻ കരൾ ദാതാവിനെ തേടുന്നു
12:42 AM Aug 06, 2020 | Deepika.com