ക്ഷേമബോർഡ് അംഗങ്ങളല്ലാത്ത വ്യാപാരികൾക്ക് ധനസഹായം
11:47 PM Aug 05, 2020 | Deepika.com
തിരുവനന്തപുരം: 2018 ലെ മഹാപ്രളയത്തിൽ നാശനഷ്ടം നേരിട്ട വ്യാപാരി ക്ഷേമബോർഡ് അംഗങ്ങളല്ലാത്ത 10,800 വ്യാപാരികൾക്ക് 5000 രൂപ വീതം ധനസഹായം അനുവദിക്കാൻ 5.4 കോടി രൂപ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധി- സെക്രട്ടറി എന്നിവർ നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ധനസഹായം.