വൈപ്പിന്‍: കാന്‍സര്‍ രോഗബാധിതയായി ചികിത്സയില്‍ കഴിയവേ കോവിഡ് ബാധിച്ച് മരിച്ച നായരമ്പലം അറക്കല്‍ മേലൂസിന്റെ ഭാര്യ ഷൈനി (54) യുടെ മൃതദേഹം ദഹിപ്പിച്ചു.
നായരമ്പലം വാടേല്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ പ്രത്യേകം ഒരുക്കിയ മൊബൈല്‍ ക്രിമിറ്റോറിയത്തിലാണ് മൃതദേഹം ദഹിപ്പിച്ചത്. ഭൗതികാവശിഷ്ടം സംസ്കരിച്ചു. സഹവികാരി ഫാ. സിബി ജോസി കാര്‍മികത്വം വഹിച്ചു. കുടുംബാംഗങ്ങള്‍തന്നെയാണ് പിപി കിറ്റ് ധരിച്ച് വോളണ്ടിയേഴ്സായി കാര്യങ്ങള്‍ ചെയ്തത്. വികാരി ഫാ. ആന്റണി തോപ്പില്‍ ചടങ്ങുകള്‍ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്തു.
കോവിഡ് മരണം: വീട്ടമ്മയുടെ മൃതദേഹം ദഹിപ്പിച്ചു
11:47 PM Aug 05, 2020 | Deepika.com