തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. 43.5 (348.39ഗ്രാം) പവന് വരുന്ന സ്വര്‍ണമാണ് ഇന്നലെ തമിഴ്നാട് സ്വദേശിയില്‍ നിന്ന് പിടികൂടിയത്. തമിഴ്നാട് കൂഡല്ലൂര്‍ പുളിയന്‍കുടി സ്വദേശി കലൈയ് അരശന് എന്നയാളെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ഇയാള്‍ ധരിച്ചിരുന്ന ജീന്‍സ് പാന്റ്സിന്റെ ഉളളില്‍ ഉണ്ടാക്കിയ പ്രത്യേക അറയില്‍ കറുത്ത പോളിത്തീന്‍ പേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞ നിലയില്‍ കുഴമ്പ് രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് അറിയിച്ചു.
ഇന്നലെ വൈകുന്നേരം നാലിന് ദുബായില്‍ നിന്നെത്തിയ ഫ്ളൈ ദുബൈ വിമാനത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.18.5 ലക്ഷം രൂപയാണ് പിടിച്ച സ്വര്‍ണത്തിന്റെ ഏകദേശ വില.
തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണം പിടികൂടി
01:16 AM Aug 05, 2020 | Deepika.com