തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തു വീണ്ടും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്നും തുറക്കില്ല. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് അടച്ച പോലീസ് ആസ്ഥാനം അണുനശീകരണത്തിനുശേഷം ഇന്നു തുറക്കാനിരിക്കേയാണ് എസ്ഐക്കു രോഗബാധയുണ്ടായത്.
ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ എസ്ഐക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. പോലീസ് ആസ്ഥാനത്തെ ഗേറ്റിന്റെ ചുമതലയുള്ള റിസപ്ഷൻ എസ്ഐയടക്കമുള്ളവർക്ക് രോഗബാധയുണ്ടായതിനെത്തുടർന്ന് കഴിഞ്ഞ ഒന്നിനാണു പോലീസ് ആസ്ഥാനം അടച്ചത്. സംസ്ഥാന പോലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ വീടുകളിൽ ഇരുന്നാണു ജോലിചെയ്യുന്നത്.
പോലീസ് ആസ്ഥാനം ഇന്നും തുറക്കില്ല
01:16 AM Aug 05, 2020 | Deepika.com