കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു രണ്ടുപേരെക്കൂടി എന്‍ഐഎ പിടികൂടി. മലപ്പുറം സ്വദേശി ഷറഫുദ്ദീന് (38), പാലക്കാട് സ്വദേശി ഷഫീക്ക് (31) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തവരുടെ എണ്ണം 12 ആയി.
മറ്റ് പ്രതികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്. എറണാകുളം എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ഇവരെ അന്വേഷണസംഘത്തിന്റെ ആവശ്യപ്രകാരം ചോദ്യം ചെയ്യലിനായി നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
അതിനിടെ പ്രതികളായ കെ.ടി. റമീസ്, മുഹമ്മദ് ഷാഫി എന്നിവരെ ഏഴ് ദിവസം കൂടി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീ. ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിൽ കസ്റ്റംസ് അപേക്ഷ നല്കി.
അപേക്ഷ കോടതി ഇന്നു പരിഗണിക്കും.
സ്വര്‍ണക്കടത്ത് കേസ്: രണ്ടു പേര്‍കൂടി പിടിയില്‍
01:16 AM Aug 05, 2020 | Deepika.com