ബിജുലാൽ ജാമ്യ ഹർജി നൽകി
01:16 AM Aug 05, 2020 | Deepika.com
തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ടു കോടി രൂപ തട്ടിയെടുത്ത കേസിൽ സീനിയർ അക്കൗണ്ടന്റ് എം.ബിജുലാൽ ജാമ്യ ഹർജി നൽകി.തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഹർജി 13 ന് പരിഗണിക്കും. സംശയത്തിന്റെയും തെറ്റിദ്ധാരണയുടെയും പേരിലാണ് താൻ ഇപ്പോൾ ക്രൂശിക്കപ്പെടുന്നത്. താൻ നിരപരാധിയാണെന്നും ബിജുലാൽ നൽകിയ ജാമ്യ അപേക്ഷയിൽ പറയുന്നു. ബിജു ലാൽ നിലവിൽ ഒളിവിലാണ്.