കരൺ അദാനി അടക്കം എട്ടു പേർക്കെതിരെ വഞ്ചനാ കുറ്റത്തിനു കേസ്
01:16 AM Aug 05, 2020 | Deepika.com
തിരുവനന്തപുരം: കരൺ അദാനി അടക്കം എട്ടു പേർക്കെതിരെ വഞ്ചനാ കുറ്റത്തിനു കേസ് എടുത്തു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണു നേരിട്ട് കേസ് എടുത്തത്. രാജ്യാന്തര തുറമുഖ പദ്ധതിയുടെ ഭാഗമായുള്ള പുലിമുട്ട് നിർമാണത്തിലെ കരിങ്കല്ല് ഇറക്കുമതി കരാറിൽ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ആലപ്പുഴയിലുള്ള മേഘ ട്രേഡിംഗ് കമ്പനി നൽകിയ സ്വകാര്യ ഹർജിയിലാണ് കോടതി നടപടി.