കായംകുളം: രണ്ടാം തവണ എഴുതിയ സിവിൽ സർവീസ് പരീക്ഷയിൽ റിട്ട. സൈനിക ഉദ്യോഗ സ്ഥന്റെ മകൾക്ക് അഖിലേന്ത്യാ തലത്തിൽ 124ാം റാങ്ക് നേട്ടം. കായംകുളം കണ്ടല്ലൂർ തെക്ക് കടയിൽതറയിൽ വീട്ടിൽ റിട്ട. ലെഫ്നന്റ് കേണലായ ശ്രീസുതന്റെയും ശ്രീലതയുടെയും മകൾ വീണ എസ്. സുതനാണ് റാങ്ക് നേടിയത്.
കൊല്ലം ടികഐംഎം കോളജിൽ നിന്നും സിവിൽ എഞ്ചിനിയറിംഗ് പൂർത്തിയാക്കിയ വീണ കഴിഞ്ഞ തവണ സിവിൽ സർവീസ് പരീക്ഷയിൽ 299ാം റാങ്ക് നേടിയിരുന്നു.
കഴിഞ്ഞ 29ന് ഡൽഹിയിൽ നടന്ന സിവിൽ സർവീസ് അഭിമുഖത്തിൽ മാതാവ് ശ്രീലതയോടൊപ്പം പങ്കെടുത്ത് 31ന് നാട്ടിൽ തിരിച്ചെത്തിയതിനാൽ വീണയും കുടുംബവും ക്വാറന്റൈനിൽ കഴിയുകയാണ് പിതാവിനോടൊപ്പം കേരളത്തിന് പുറത്തെ സ്കൂളുകളിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മിലിട്ടറി ഉദ്യോഗസ്ഥനായ ദിലീപിന്റെ ഭാര്യ ശ്രുതി സുതനാണ് സഹോദരി.
124-ാം റാങ്ക് നേട്ടത്തിൽ വീണ
01:13 AM Aug 05, 2020 | Deepika.com