കോട്ടയം: മുന്നോക്ക കാരില്‍ തീര്‍ത്തും പാവപ്പെട്ടവരെ സഹായിക്കാനായി 10% സീറ്റ് എല്ലാ കോഴ്സുകള്‍ക്കും നല്‍കാമെന്ന വാഗ്ദാനവും അതനുസരിച്ച് ഉണ്ടായിട്ടുള്ള ഉത്തരവുകളും ലംഘിച്ചുകൊണ്ടുള്ള നടപടികള്‍ റദ്ദാക്കണമെന്നും സാമ്പത്തികമായ പിന്നോക്കാവസ്ഥ പരിഗണിച്ചുകൊണ്ട് അവര്‍ ഏത് സമുദായത്തില്‍ പെട്ടവര്‍ ആണെങ്കിലും അവരെ പരിഗണിക്കുന്ന തീരുമാനം നടപ്പാക്കണമെന്നും കേരള കോണ്‍ഗ്രസ് ചെയര്മാൻ പി സി തോമസ് .
ഏതെങ്കിലും പ്രത്യേക സമുദായത്തില്‍ പെട്ടവര്‍ ആയതുകൊണ്ട് മാത്രം പാവപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കരുതെന്ന അടിസ്ഥാനത്തിലാണ് കേരള സര്‍ക്കാര്‍ അപ്രകാരം തീരുമാനമെടുത്തത്. പക്ഷേ അതിനെ സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുകയാണെന്നും തോമസ് പറഞ്ഞു.
സാമ്പത്തിക സംവരണം അട്ടിമറിക്കരുത്: പിസി തോമസ്
12:24 AM Aug 05, 2020 | Deepika.com