കാസര്‍ഗോഡ്: ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരു മരണം കൂടി. പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തൃക്കരിപ്പൂര്‍ ആയിറ്റി ഹുദാനഗറിലെ എ.പി. അബ്ദുല്‍ ഖാദര്‍ (62) ആണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി.
നേരത്തേ കാന്‍സര്‍ ബാധിതനായിരുന്ന അബ്ദുല്‍ ഖാദര്‍ ചികിത്സയ്ക്കായി എറണാകുളത്തു പോയി തിരിച്ചുവരുന്നതിനിടെ പനി ബാധിക്കുകയായിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലെത്തി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കബറടക്കം കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ആയിറ്റി ജുമാ മസ്ജിദില്‍ നടക്കും. ഭാര്യ: മറിയുമ്മ. മക്കള്‍: ഹസീന, ഹാഷിബ. മരുമക്കള്‍: സൈനുല്‍ ആബിദ്, ഇസ്മായില്‍.
കാസര്‍ഗോഡ് വീണ്ടും കോവിഡ് മരണം
12:05 AM Aug 05, 2020 | Deepika.com