കൊച്ചി: സംസ്ഥാനത്ത് കോവിഡ് കാലത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയുള്ള സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് ഈ മാസം 31 വരെ നീട്ടി. ജൂലൈ 31 വരെയായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്നലെ ഹര്‍ജി വീണ്ടും പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവു നല്‍കിയത്. കോവിഡ് പ്രതിരോധത്തിനായി ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് സമരങ്ങളും പ്രതിഷേധങ്ങളും വ്യാപകമാകുന്നെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും 31 വരെ വിലക്ക്
12:42 AM Aug 04, 2020 | Deepika.com