പത്തനംതിട്ട: ചിറ്റാർ കുടപ്പനയിലെ മത്തായിയുടെ മരണവുമായി ബന്ധപ്പെട്ടു വനപാലകർക്കെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മരിച്ച മത്തായിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് വനപാലകരെ സസ്പെൻഡ് ചെയ്തതുകൊണ്ടു കാര്യമില്ല. ഇതു കേവലമൊരു നടപടിക്രമം മാത്രമാണ്. വനപാലകരുടെ കസ്റ്റഡിയിലിരുന്നയാളാണ് മരിച്ചത്. കസ്റ്റഡിമരണം ക്രിമിനൽ കുറ്റമായിക്കണ്ടു നടപടിയെടുക്കുന്നതിൽ കാലതാമസത്തിന്റെ ആവശ്യമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കർഷകനും യുവസംരംഭകനുമായിരുന്ന മത്തായിയുടെ കുടുംബത്തിന്റെ സാന്പത്തിക ഭദ്രത ഉറപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രിമിനൽ കേസെടുക്കുകയാണു വേണ്ടതെന്ന് ഉമ്മൻ ചാണ്ടി
12:42 AM Aug 04, 2020 | Deepika.com