തിരുവനന്തന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍മികമായി അധികാരത്തില്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തിന് കുടപിടിച്ച മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കുക, സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ പിണറായി സര്‍ക്കാരിനു കീഴില്‍ നടന്ന അഴിമതികളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് , കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് യുഡിഎഫ് ജനപ്രതിനിധികളും നേതാക്കളും അവരവരുടെ മണ്ഡലങ്ങളില്‍ പാര്‍ട്ടി ഓഫീസുകളിലോ വീടുകളിലോ നടത്തിയ സത്യഗ്രഹത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ സത്യഗ്രഹമിരുന്നു. ഡല്‍ഹിയില്‍നിന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ഉദ്ഘാടനം ചെയ്തു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി ആസ്ഥാനത്തും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോട്ടയത്തെ പുതുപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസിലും പി.കെ. കുഞ്ഞാലിക്കുട്ടി എംപി മലപ്പുറത്തെ വസതിയിലും പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ കോഴിക്കോട്ടും ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് മലപ്പുറത്തും കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് തൊടുപുഴ വസതിയിലും ആര്‍എസ്പി നേതാക്കളായ എ.എ. അസീസും എന്‍.കെ. പ്രേമചന്ദ്രന് എംപിയും കൊല്ലത്തെ വസതികളിലും കേരള കോണ്‍ഗ്രസ് -ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ് പിറവത്തെ ഓഫീസിലും സിഎംപി നേതാവ് സി.പി. ജോണ്‍ പട്ടത്തെ സിഎംപി ഓഫീസിലും ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജന്‍ കൊല്ലത്തെ രാമന്‍കുളങ്ങര വസതിയിലും ജനതാദള്‍ നേതാവ് ജോണ്‍ ജോണ്‍ പാലക്കാട്ടെ വസതിയില്‍ സത്യഗ്രഹമിരുന്നു.
പിണറായിക്ക് മുഖ്യമന്ത്രിസ്ഥാനത്തു തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടു: ചെന്നിത്തല
12:42 AM Aug 04, 2020 | Deepika.com