സ്വര്‍ണക്കടത്ത് നടത്തിയെന്നു വെളിപ്പെടുത്തിയആള് ഹാജരായി
12:20 AM Aug 04, 2020 | Deepika.com
കൊച്ചി: നയതന്ത്ര ബാഗേജിലൂടെ വിദേശത്തുനിന്നു സ്വര്‍ണം കടത്തിയെന്ന് വെളിപ്പെടുത്തിയയാള്‍ കസ്റ്റംസിനു മുന്‍പാകെ ഹാജരായി. പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ ഹമീദാണ് ഹാജരായത്. പരീക്ഷണാര്‍ഥം നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്. 2019 ജൂലൈ 13നായിരുന്ന പരീക്ഷണം. അതുവിജയകരമായിരുന്നെന്നും പിന്നീട് ഈ ഇടപാടില്‍ നിന്ന് പിന്മാറിയതായും ഹമീദ് സ്വകാര്യ ചാനലിനോട് വ്യക്തമാക്കിയിരുന്നു.