തിരുവനന്തപുരം: സർക്കാരിനെതിരെയുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ പഴകിപ്പുളിച്ചതാണെന്നു മന്ത്രി എ.കെ.ബാലൻ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലടക്കം ഇടതുസർക്കാരിനു വലിയ സ്വീകാര്യതയാണു ലഭിച്ചത്.
കേന്ദ്ര വിദേശകാര്യ സെക്രട്ടറി സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ കേരളം നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. പ്രതിപക്ഷ നേതാവിന്റെ പ്രതികരണങ്ങളും പ്രകടനങ്ങളും ഇതിന്റെ പ്രതിഫലനങ്ങളാണെന്നും കോവിഡ് കാലത്തു സർക്കാരിനെതിരെയുള്ള പ്രതിപക്ഷ സമരം ഞെട്ടിപ്പിക്കുന്നതാണെന്നു ബാലൻ പത്രസമ്മേളനത്തിൽ പറഞ്ഞു.സ്വർണക്കള്ളക്കടത്തു കേസ് മുഖ്യമന്ത്രിക്കെതിരെ ദുഷ്ടലാക്കോടെയാണു യുഡിഎഫും ബിജെപിയും ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് ഇപ്പോൾ നടത്തുന്ന പ്രക്ഷോഭം ആരെ സംരക്ഷിക്കാനാണെന്നു പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും മന്ത്രി എ.കെ.ബാലൻ പറഞ്ഞു.
ആരോപണങ്ങൾ പഴകിപ്പുളിച്ചത്: മന്ത്രി ബാലൻ
12:20 AM Aug 04, 2020 | Deepika.com