ഓണം ബമ്പർ ഭാഗ്യക്കുറി പ്രകാശനം ഇന്ന്; ഒന്നാം സമ്മാനം 12 കോടി
12:19 AM Aug 04, 2020 | Deepika.com
തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഓണം ബമ്പർ ഭാഗ്യക്കുറി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഇന്ന് പ്രകാശനം ചെയ്യും. വി.കെ. പ്രശാന്ത് എംഎൽഎ ടിക്കറ്റ് ഏറ്റുവാങ്ങും. 300 രൂപയാണ് ടിക്കറ്റ് വില. അടുത്ത മാസം 20ന് നറുക്കെടുക്കും. രണ്ടാം സമ്മാനമായി ഒരു കോടിരൂപ വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേർക്കും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. ഇതിനുപുറമെ നിരവധി സമ്മാനങ്ങളുമുണ്ട്. നറുക്കെടുപ്പ് മാറ്റി വച്ച മൺസൂൺ ബന്പർ ഭാഗ്യക്കുറിയും ഇന്ന് നറുക്കെടുക്കും.