കോട്ടയം: എംജി സർവകലാശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിംഗ് ഡിസെബിലിറ്റീസ് (ഐആർഎൽഡി) എന്നിവയുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് എഡബ്ല്യുഎച്ചുമായി സഹകരിച്ച് ’സ്പെഷൽ എഡ്യൂക്കേഷൻ കോഴ്സുകളും തൊഴിൽ സാധ്യതകളും’ എന്ന വിഷയത്തിൽ അഞ്ചിന് രാവിലെ 10ന് വെബിനാർ നടത്തുന്നു.
ഗൂഗിൾ മീറ്റ് വഴി നടത്തുന്ന വെബിനാറിൽ പ്രവേശനം സൗജന്യമാണ്. ഭിന്നശേഷി വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുനരധിവാസമേഖലകളിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാം. റിസോഴ്സ് പേഴ്സണ്‍: ഡോ. കെ.എം. മുസ്തഫ (ഡയറക്്ടർ, ഐആർഎൽഡി, സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്). 8304887715.
സ്പെഷൽ എഡ്യൂക്കേഷനിൽ വെബിനാർ അഞ്ചിന്
12:19 AM Aug 04, 2020 | Deepika.com