കൊച്ചി: എന്റര്‍പ്രൈസ് മൊബിലിറ്റി, ഐഒടി മാനേജ്മെന്റ് സൊല്യൂഷന് രംഗത്തെ മുന്‍നിര സേവന ദാതാവായ സോട്ടി, ബിഇ, ബിടെക്, എംടെക്, എംഎസ്സി, എംസിഎ യോഗ്യതയുള്ളവര്‍ക്കായി വെര്‍ച്വല്‍ റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
ദക്ഷിണേന്ത്യയിലെ നൂറ്റിയമ്പതോളം കോളജുകളിൽ നിന്നുള്ള 20,000 ത്തോളം വിദ്യാര്‍ഥികൾ ഇന്റേണ്‍ഷിപ്, ഫുള്‍ടൈം ഡെവലപ്പര്‍ എന്നീ വിഭാഗങ്ങളിലായി റിക്രൂട്ട്മെന്റ് ഡ്രൈവില്‍ പങ്കെടുക്കും. രണ്ടു ഘട്ടങ്ങളിലായാണ് റിക്രൂട്ട്മെന്റ് ഡ്രൈവ്. ‘സൗത്ത് ഇന്ത്യ െവർച്വല്‍ റോഡ്ഷോ 2020’ ആദ്യഘട്ടം നാളെ ഇന്ത്യന്‍ സമയം രാത്രി ഏഴു മുതല്‍ 8.30 വരെ നടക്കും. രണ്ടാം ഘട്ടത്തില്‍ ഓണ്‍ലൈന്‍ പരീക്ഷയും കമ്പനി എക്സിക്യൂട്ടീവുകളുമായി അഭിമുഖവുമാണ്. ആറുമാസത്തെ ഇന്റേണ്‍ഷിപ്പ് കാലത്ത് പ്രതിമാസം 25,000 രൂപ സ്റ്റൈപ്പെൻഡ് നല്‍കും.
പ്രവര്‍ത്തിപരിചയം കൂടാതെ കമ്പനിയില്‍ പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 7,00,000 രൂപയുടെ ശമ്പള പാക്കേജാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് അവരുടെ പ്ലേസ്മെന്റ് ഓഫീസറെ സമീപിക്കാം. വെബ്സൈറ്റ് https://soti.net/india.
റിക്രൂട്ട്മെന്റ് ഡ്രൈവുമായി സോട്ടി
12:16 AM Aug 04, 2020 | Deepika.com