ശ്രീകണ്ഠപുരം: ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച ഇരിക്കൂർ സ്വദേശിനി മരിച്ചു. പെരുവളത്ത്പറമ്പ് കുളിഞ്ഞയിലെ കെ. യശോദ (59) യാണ് ഇന്നലെ രാവിലെ 11 ഓടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 23 നാണ് ഇവർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. കരൾ രോഗത്തിന് ചികിത്സതേടി 16ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയതായിരുന്നു.
കോവിഡ് ബാധിച്ചതിനെതുടർന്ന് ആശുപത്രിയിൽത്തന്നെ ചികിത്സയിൽ കഴിയുകയായിരുന്നു. പ്രത്യേക ആംബുലൻസിൽ പിപിഇ കിറ്റ് ധരിച്ച വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം ആറോടെ ഇരിക്കൂറിലെത്തിച്ച മൃതദേഹം കുളിഞ്ഞയിലെ പഞ്ചായത്ത് ശ്മശാനത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചു. ഇവരുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന രണ്ടു മക്കളുടെ പരിശോധനാഫലം നെഗറ്റീവാണ്. ഭർത്താവ്: കണ്ണൻ. മക്കൾ: രാമകൃഷ്ണൻ (മാവേലിസ്റ്റോർ, പെരുവളത്ത്പറമ്പ്), രാജീവൻ (ഡ്രൈവർ), സജീവൻ (ഹോട്ടൽ ജീവനക്കാരൻ). മരുമക്കൾ: രജനി, സുമതി.
ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച വീട്ടമ്മ മരിച്ചു
12:16 AM Aug 04, 2020 | Deepika.com