കുറ്റ്യാടി: ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന കക്കട്ടിലെ വ്യാപാരി കോവിഡ് ബാധിച്ച് മരിച്ചു. കക്കട്ടിലെ ബുഹാരി സ്ഥാപനങ്ങളുടെ സ്ഥാപകൻ മീത്തലെപറമ്പത്ത്. പി. മരക്കാർ കുട്ടി ഹാജി (73) ആണ് മരിച്ചത്.
മലപ്പുറം വേങ്ങര സ്വദേശിയായ ഇദ്ദേഹം വർഷങ്ങൾക്ക് മുമ്പ് കക്കട്ടിലെത്തിയതാണ്. പനിയെ തുടർന്ന് കക്കട്ടിലെയും തൊട്ടിൽപാലത്തെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയ ഇദ്ദേഹം നേരത്തെ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സ നടത്തി വരുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് ഞായറാഴ്ച വൈകീട്ട് മാറ്റിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ തിങ്കളാഴ്ച രാവിലെ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരിച്ചത്.
കഴിഞ്ഞ മാസം നാദാപുരത്ത് നടന്ന വിവാദമായ ഗൃഹപ്രവേശത്തിൽ പങ്കെടുക്കാനെത്തിയ മലപ്പുറം സ്വദേശികളിൽ ചിലർ മരയ്ക്കാരെ കാണാൻ കക്കട്ടിലെ വീട്ടിൽ എത്തിയിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇവരിൽ പലർക്കും പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യമാർ: കദിയാമു (വേങ്ങര, മലപ്പുറം), സുഹറ ( കക്കട്ടിൽ). മക്കൾ: മുഹമ്മദ് (ബുഹാരി വെസൽസ് കക്കട്ടിൽ), അബ്ബാസ്, റഷീദ് (സലീന ഫുട് വേർ കക്കട്ടിൽ), കുഞ്ഞിപ്പാത്തൂട്ടി, സൗജ, സലീന, സുമിയത്ത്, സമീറ, ജംഷീറ, ഗഫൂർ, ഇസ്മായിൽ (ദുബൈ).
മരുമക്കൾ: ഫാത്തിമ, അസ്മ, ഇബ്രാഹിം, ഹമീദ്, കുഞ്ഞിമരക്കാർ, അഷ്റഫ് ,അസ്ലം, ഷൗക്കത്ത്, മുബീന, ജസ്ന.
ഹൃദയ സംബന്ധമായ അസുഖത്തിന്ന് ചികിൽസയിലായിരുന്നയാൾ കോവിഡ് ബാധിച്ച് മരിച്ചു
12:16 AM Aug 04, 2020 | Deepika.com