പനി ബാധിച്ചു മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

12:57 AM Aug 03, 2020 | Deepika.com
നെ​ടു​ങ്ക​ണ്ടം: പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച വീ​ട്ട​മ്മ​യ്ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തൂ​ക്കു​പാ​ലം വ​ട്ടു​പാ​റ ക​ള​ത്തി​ൽ ഏ​ലി​ക്കുട്ടി ദേ​വ​സ്യ(58) ആ​ണ് പ​നി ബാ​ധി​ച്ച് ക​ഴി​ഞ്ഞ മാ​സം 30ന് ​മ​രി​ച്ച​ത്. പ​നി​യും ശ്വാ​സ​ത​ട​സ​വും മൂ​ലം തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു ദി​വ​സം ചി​കി​ത്സ തേ​ടി​യി​രു​ന്നു. ര​ണ്ടു ദി​വ​സം കു​ത്തി​വ​യ്പ് എ​ടു​ത്തു. തു​ട​ർ​ന്ന് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ങ്കി​ലും 30 നു ​വീ​ണ്ടും രോ​ഗം മൂ​ർ​ച്ഛി​ച്ചു. വൈ​കു​ന്നേ​ര​ത്തോ​ടെ കു​ഴ​ഞ്ഞു​വീ​ണ വീ​ട്ട​മ്മ​യെ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മ​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം സം​സ്ക​രി​ച്ചു. രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ബ​ന്ധു​ക്ക​ൾ, ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ, ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ എ​ന്നി​വ​രോ​ടു ക്വാ​റ​ന്‍റൈ​നി​ലാ​കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി.